IndiaLatest

യുപിഐ: 5 ലക്ഷം വരെ നിബന്ധനകളോടെ അയക്കാം

“Manju”

 

ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓണ്‍ലൈൻ ഇടപാടുകളുടെ പരിധി 15,000ല്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായും ആര്‍ബിഐ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കുന്ന റിയല്‍ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയര്‍ന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു.

Related Articles

Back to top button