IndiaLatest

കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി 70 കോടി ഡോസായി ഉയര്‍ത്തുമെന്ന് ഭാരത് ബയോടെക്

“Manju”

പൂനെ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ, കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 70 കോടി ഡോസായി ഉയര്‍ത്തുമെന്നു ഭാരത് ബയോടെക്. നിരവധി രാജ്യങ്ങളില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി (എമര്‍ജന്‍സി യൂസ് ഓതറൈസേഷന്‍-ഇയുഎ) ലഭിച്ചു.

യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് 60 രാജ്യങ്ങളില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇയുഎയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിപണികള്‍ക്കുള്ള വിലയും സര്‍ക്കാരുകള്‍ക്കുള്ള വിതരണവും ഡോസിനു 15 മുതല്‍ 20 ഡോളര്‍ വരെ (1100 രൂപ മുതല്‍ 1500 രൂപ വരെ)യായി നിശ്ചയിച്ചതായും ഭാരത് ബയോടെക് അറിയിച്ചു.

ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോവാക്‌സിനുള്ള മരുന്ന് പദാര്‍ത്ഥം നിര്‍മിക്കാന്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് (ഐഐഎല്‍) യുമായി ഭരത് ബയോടെക് സഹകരിക്കുന്നുണ്ട്. സാങ്കേതികതാ കൈമാറ്റ പ്രക്രിയ നടന്നുവരികയാണ്. നിര്‍ജീവ വൈറല്‍ വാക്‌സിനുകള്‍ വാണിജ്യപരമായും ബയോ സേഫ്റ്റി കണ്ടെയ്ന്‍മെന്റിലും നിര്‍മ്മിക്കാനുള്ള വൈദഗ്ധ്യം ഐഐഎല്ലിനുണ്ട്. ഹൈദരാബാദിലെയും ബംഗളുരുവിലെയും ഒന്നിലധികം കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി നിര്‍മാണശേഷി വര്‍ധിപ്പിക്കും.

Related Articles

Back to top button