KeralaLatestThiruvananthapuram

ഹര്‍ഷാദിന്റെ കുടുംബത്തിന് ജോലി

“Manju”

തിരുവനന്തപുരം : മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് അര്‍ഹതപ്പെട്ട ജോലിയും ഇന്‍ഷുറന്‍സ് തുകയും പരമാവധി വേഗത്തില്‍ ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടു. ജോലി നല്‍കാനാനുള്ള നടപടി ക്രമങ്ങളും ഊര്‍ജിതമാക്കി.
സ്വന്തമായി ഒരു വീട് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ കുടുംബം നല്‍കിയ നിവേദനത്തിലും ഉചിത നടപടി സ്വീകരിക്കും. തിങ്കളാഴ്ചയാണ് നിവേദനം ലഭിച്ചത്. ഇതേ സമയം ഹര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസമെടുത്തിരുന്നു.

Related Articles

Back to top button