Latest

ആദ്യ ഇന്ത്യ-മദ്ധ്യേഷ്യ ഉച്ചകോടിക്ക് തുടക്കം

“Manju”

ന്യൂഡൽഹി : പ്രാദേശിക സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും പരസ്പര സഹകരണം കൂടുതൽ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ ഇന്ത്യ-മദ്ധ്യേഷ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്തു.

പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഒരേ ആശങ്കകളും ലക്ഷ്യങ്ങളുമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ അരങ്ങേറിയ സംഭവങ്ങൾ എല്ലാ രാജ്യങ്ങളിലും ആശങ്കയുയർത്തി. ഈ സാഹചര്യത്തിൽ, പ്രാദേശിക സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്.

ഇന്നത്തെ ഉച്ചകോടിക്ക് മൂന്ന് ലക്ഷ്യങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും മദ്ധ്യേഷ്യയും തമ്മിലുള്ള പരസ്പര സഹകരണം പ്രാദേശിക സുരക്ഷയ്‌ക്കും സമൃദ്ധിക്കും ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് ആദ്യ ലക്ഷ്യം. സംയോജിതവും സുസ്ഥിരവുമായ അയൽരാജ്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു മദ്ധ്യേഷ്യയാണ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

നമ്മുടെ സഹകരണത്തിന് ഫലപ്രദമായ ഒരു ഘടന നൽകുക എന്നതാണ് യോഗത്തിന്റെ രണ്ടാമത്തെ ലക്ഷ്യം. ഇത് എല്ലാവർക്കിടയിലും ആശയവിനിമയത്തിനുള്ള ഒരു വേദി സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യങ്ങളുടെ സഹകരണത്തിനായി ഒരു മാർഗരേഖ തയ്യാറാക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. ഇത് പ്രാദേശിക കണക്റ്റിവിറ്റിക്കും സഹകരണത്തിനും ഒരു സംയോജിത സമീപനം സ്വീകരിക്കാൻ ആളുകളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കസാക്കിസ്ഥാന്റെ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ്, ഉസ്‌ബെക്കിസ്ഥാന്റെ പ്രസിഡന്റ് ഷവ്കത് മിർസിയോയേവ്, താജിക്കിസ്ഥാനിലെ ഇമോമാലി റഹ്മാൻ, തുർക്ക്‌മെനിസ്ഥാനിലെ ഗുർബാംഗുലി ബെർഡിമുഹമ്മദോവ്, കിർഗിസ്ഥാനിലെ സദിർ ജപറോവ് എന്നിവരാണ് പങ്കെടുത്തത്.

ഇന്ത്യയും മദ്ധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ആദ്യമായാണ് യോഗം നടക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. മദ്ധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഇടപെടലിന്റെ പ്രതിഫലനമാണ് ആദ്യ ഇന്ത്യ-മദ്ധ്യേഷ്യ ഉച്ചകോടിയെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button