Kerala

കേരളാ തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാദ്ധ്യത

“Manju”

തിരുവനന്തപുരം : കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. വെളളിയാഴ്ച രാത്രി 11.30 വരെ വലിയ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും, അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഉയർന്ന തിരമാലയ്‌ക്ക് പുറമേ സമുദ്രമേഖലകളിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കന്യാകുമാരി തീരത്തും, ഗൾഫ് ഓഫ് മാന്നാറിലുമാണ് കാറ്റിന് സാദ്ധ്യതയുള്ളത്. ഇവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 വരെ വേഗതയിൽ കാറ്റുവീശാനാണ് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.

അപകട മേഖലകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബോട്ട്, വള്ളം എന്നിവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേറ്റ് മാറ്റിവെയ്‌ക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

Back to top button