IndiaLatest

രാജ്യത്ത് 12,428 പേര്‍ക്കുകൂടി കോവിഡ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ പുതുതായി 12,428 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ മരിച്ചു. 1.10 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. 1,63,816 പേരാണ് ചികിത്സയിലുള്ളത്. 238 ദിവസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയുംകുറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ ഇതുവരെ 3,42,02,202 പേര്‍ക്ക് രോഗം ബാധിച്ചു. 4,55,068 പേര്‍ മരിച്ചു.

അതേ സമയംരാജ്യത്തെ 75 ശതമാനം പേര്‍ ഒന്നാം ഡോസ് എടുത്തിട്ടുണ്ട്. രണ്ട് ഡോസും സ്വീകരിച്ചത് 31 ശതമാനം പേരാണ്. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ചും ബുധനാഴ്ചത്തെ യോഗത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും എന്നാണ് വിവരം.

Related Articles

Back to top button