IndiaKannurKeralaLatestMalappuramThiruvananthapuramThrissur

കോവിഡിന് പിന്നാലെ കടലാക്രമണവും; ആകെ വലഞ്ഞ് തീരദേശമേഖല

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ : കൊറോണ വ്യാപനത്തില്‍ വലഞ്ഞ തീരദേശമേഖലയില്‍ കടലാക്രമണ ഭീഷണിയും. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളായ ചെല്ലാനത്തും, പൊന്നാനിയിലും ഉള്‍പ്പടെ രണ്ടാം ദിവസവും വീടുകളിലേക്ക് വെള്ളം കയറുന്നത് തുടരുകയാണ്. ഇവിടങ്ങളില്‍ രോഗവ്യാപന രൂക്ഷമായതിനാല്‍ ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റാന്‍ കഴിയാത്തതും വെല്ലുവിളിയാവുകയാണ്.

വീടുകളില്‍ ഇരുന്ന് കൊവിഡ് വ്യാപനം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇരച്ചെത്തുന്ന കടലിന് മുന്നില്‍ ഇവര്‍ പകച്ച്‌ പോവുകയാണ്. ചെല്ലാനത്ത് കടല്‍ഭിത്തിയുള്ള ഇടങ്ങളില്‍ പോലും വെള്ളം കവിഞ്ഞൊഴുകി. കടല്‍ഭിത്തിയില്ലാത്ത രണ്ട് കിലോമീറ്റര്‍ പ്രദേശത്തെ 100 അധികം വീടുകള്‍ വെള്ളത്തില്‍ മുങ്ങി.ട്രിപ്പില്‍ ലോക്ഡൗണിലായ ചെല്ലാനം പഞ്ചായത്തില്‍ 230 രോഗികളാണ് ഉള്ളത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും കൊവിഡ് നിയന്ത്രണങ്ങളും പാലിക്കാനാകുന്നില്ല.

അതേസമയം ഇവിടെ കൊവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ ഭക്ഷണം എത്തിച്ച്‌ നല്‍കുന്നതാണ് ഏക ആശ്രയം.ചെല്ലാനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടലാക്രമണം രൂക്ഷമാണ്. കണ്ടന്‍ മെന്‍റ് സോണുകള്‍ ആയതിനാല്‍ ആളുകള്‍ക്ക് മറ്റിടങ്ങളിലേക്ക് നീങ്ങാനും കഴിയുന്നില്ല.

മലപ്പുറത്തെ കൊവിഡ് ക്ലസ്റ്ററായ പൊന്നിയിലും സ്ഥിതി വ്യത്യസ്തമല്ല. ചെല്ലാനത്തും,പൊന്നിനിയിലും ദുരിതാശ്വാസ ക്യാംപുകള്‍ ജില്ല ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും ഇവിടേക്ക് മാറാന്‍ തീരദേശവാസികള്‍ തയ്യാറല്ല.

Related Articles

Back to top button