IndiaKeralaLatest

ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി അനിമേഷന്‍ വെബ് സീരിസ്; ‘ക്യാപ്റ്റന്‍ 7’

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി അനിമേഷന്‍ വെബ് സീരിസ്. ക്യാപ്റ്റന്‍ 7 എന്ന പേരിലാണ് സീരിസ് എത്തുന്നത്. 2022ല്‍ വെബ്‌സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്ത് വരും.

ധോണിയുടെ ജേഴ്‌സി നമ്പറിനെ ഓര്‍മിപ്പിച്ചാണ് സീരിസിന് ധോണി 7 എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണ കമ്പനിയായ ധോണി പ്രൊഡക്ഷന്‍ ഹൗസും ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാന്‍ഡും ചേര്‍ന്നാണ് വെബ്‌സീരിസ് നിര്‍മ്മിക്കുന്നത്.

ധോണിയെ കുറിച്ചുള്ള അനിമേഷന്‍ ഫിക്ഷന്‍ സ്‌റ്റോറിയെന്നാണ് ഭാര്യ സാക്ഷിയുടെ വെബ്‌സീരിസിനെ കുറിച്ചുള്ള കമന്റ്. ധോണിയുടെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ സ്വപ്നസമാനമാണെന്ന് ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാന്‍ഡും പ്രതികരിച്ചു.

Related Articles

Back to top button