IndiaLatest

പുനീത് രാജ് കുമാറിന്റെ സംസ്കാരം ഇന്ന്

“Manju”

മുംബൈ : അന്തരിച്ച കന്നട നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്കാരം ഇന്ന് . കാണ്ഡീരവ മൈതാനത്ത് ഉച്ചയ്‌ക്ക് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പിതാവ് ഡോ. രാജ്കുമാറിന്റെ സമാധിയോട് ചേര്‍ന്നാകും പുനീതിന്റെ മൃതദേഹവും സംസ്‌കരിക്കുക. ഇന്നലെ ഉച്ചയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് രാജ് കുമാര്‍ അന്തരിച്ചത്. വ്യായാമത്തിനിടെ ശാരീരിക അസ്വാസ്ഥ്യം നേരിട്ട അദ്ദേഹത്തെ 11.30യോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഒരു മണിയോടെയായിരുന്നു അന്ത്യം.

രാജ്യമെമ്പാടുമുള്ള നിരവധി താരങ്ങള്‍ ആണ് പ്രിയ താരത്തിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ മുന്നോട്ട് വരുന്നത്. കന്നഡ സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ തീരാനഷ്ടം, അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗം ഞെട്ടിക്കുന്നതും ഹൃദയഭേദകവും ആണെന്ന് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കുറിച്ചു. ഒപ്പം പുനീതിന്റെ കുടുംബത്തിന് അനുശോചനങ്ങളും താരം അറിയിച്ചു.

Related Articles

Back to top button