KeralaLatestThiruvananthapuram

മംഗലപുരം പി എച് സി കുടുമ്പാരോഗ്യ കേന്ദ്രമായി.

“Manju”

ജ്യോതിനാഥ്
ആർദ്രം മിഷന്റെ ഭാഗമായി മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം കുടുമ്പാരോഗ്യ കേന്ദമായി ഉയർത്തി. ഇനി മുതൽ വൈകുന്നേരം 6 മണിവരെ ഹോസ്പിറ്റൽ ഒ പി പ്രവർത്തിക്കും. നാഷണൽ ഹൈവേയോട് തൊട്ടടുത്തു പ്രവർത്തിക്കുന്ന പി എച് സി 1978 ൽ ആണ് നിത്യ ഹരിത നായകൻ പ്രേം നസീർ ഉത്ഘാടനം ചെയ്തത്. നിലവിൽ നാനൂറോളം പേർ ഒ പി യിൽ എത്തുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രമായതോടെ സമീപ പ്രദേശവാസികൾക്ക്ക്കു ആശ്വാസം നൽകുന്ന പ്രവർത്തിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു. ഡെപ്യുട്ടി സ്പീക്കർ അധ്യക്ഷത വഹിച്ചു. ശിലാ ഫലകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമ കാര്യ ചെയർ പേഴ്‌സൺ എസ്. ജയ, വസന്തകുമാരി, കെ. ഗോപിനാഥൻ, വി. അജികുമാർ, സെക്രട്ടറി ജി. എൻ. ഹരികുമാർ, ഹെൽത്ത്‌ ഇൻസ്പെകർമാരായ അഖിലേഷ്, വികാസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button