IndiaLatest

രാജ്യം കോവിഡിന്റെ പുതിയ തരംഗത്തോട് വിജയകരമായി പൊരുതുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യം കോവിഡിന്റെ പുതിയ തരംഗത്തോട് വിജയകരമായി പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷത്തെ ആദ്യത്തെ മന്‍ കി ബാത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. അത് തീര്‍ച്ചയായും ഒരു ശുഭസൂചനയാണ്. 4.5 കോടി കുട്ടികള്‍ക്ക് നാം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇത് അഭിമാനിക്കാന്‍ വകനല്‍കുന്ന കാര്യം തന്നെയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഒരു കോടിയോളം കുട്ടികള്‍ പോസ്റ്റ് കാര്‍ഡുകളിലൂടെ അവരുടെ മന്‍ കി ബാത്ത് ചിന്തകള്‍ എനിക്കയച്ചു. അവയില്‍ പലതും ഞാന്‍ വായിച്ചു. രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിക്ക് ഇന്നത്തെ തലമുറയുടെ ചിന്തകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

 

Related Articles

Back to top button