KeralaLatest

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നു

“Manju”

17 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നു. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണിന്റെ 76-ാം മത്സരത്തില്‍ ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ല്‍ ബെംഗളൂരു എഫ്‌സിയുമായാണ് ഏറ്റുമുട്ടുന്നത്.

ടീമിലെ കോവിഡ് -19 കേസുകള്‍ കാരണം 17 ദിവസത്തെ നിര്‍ബന്ധിത ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.ജനുവരി 12 ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് അവസാനം കളിച്ചത്. അന്ന് നിഷു കുമാറിന്റെയും ഹര്‍മന്‍ജോത് ഖബ്രയുടെയും ഗോളുകളില്‍ വിജയിച്ചിരുന്നു. ടീമിന് ഫിറ്റ്നെസ് വലിയ പ്രശ്നമായിരിക്കും എന്ന് പരിശീലകന്‍ ഇന്നലെ പറഞ്ഞിരുന്നു. പല കളിക്കാരും അവസാന ദിവസം മാത്രമാണ് പരിശീലനത്തിന് ഇറങ്ങിയത്. അവര്‍ ഒന്നും മാച്ച്‌ ഫിറ്റ് അല്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. അതേസമയം, തങ്ങളുടെ അവസാന മത്സരത്തില്‍ എതിരാളികളായ ചെന്നൈയിന്‍ എഫ്‌സിയെ 3-0 ന് തകര്‍ത്ത് ബെംഗളൂരു എഫ്‌സി മികച്ച ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ചേത്രി തന്റെ മികവിലേക്ക് ഉയര്‍ന്നതും ബെംഗളൂരു എഫ് സിയെ കരുത്തരാക്കുന്നു.

രണ്ട് കളികള്‍ കൈയിലിരിക്കെ, അഞ്ച് വിജയങ്ങളും അഞ്ച് സമനിലകളും ഒരു തോല്‍വിയും രേഖപ്പെടുത്തി 20 പോയിന്റുമായി ഇവാന്‍ വുകോമാനോവിച്ചിന്റെ ടീം ലീഗ് സ്റ്റാന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണ്. സീസണ്‍ ഓപ്പണറില്‍ എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ തോറ്റ ബ്ലാസ്റ്റേഴ്സ് അതിനുശേഷം ഇതുവരെ ഒരു കളി പോലും തോറ്റിട്ടില്ല.

Related Articles

Back to top button