KeralaLatestThiruvananthapuram

ശാന്തിഗിരി – പുളിക്കക്കോണം റോഡ് ഗുണഭോക്താക്കളുടെ യോഗം ചേർന്നു

“Manju”

ശാന്തിഗിരി (പോത്തൻകോട്) : ശാന്തിഗിരി പുളിക്കക്കോണം റോഡ് ഗുണഭോക്താക്കളുടെ യോഗം പൂലന്തറ വാർഡ് മെമ്പർ ശ്രീമതി സുധർമ്മിണിയുടെഅദ്ധ്യക്ഷതയിൽ ചേർന്നു. റോഡ് നിർമ്മാണത്തിനാവശ്യമായ ഫണ്ട് പഞ്ചായത്തിന്റെ വിവിധ സ്കീമുകളിൽപ്പെടുത്തി ചെയ്യുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. 5 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം റോഡ് പണി പൂർത്തിയാക്കാൻ കഴിയില്ല. റോഡിന് സൈഡിൽ വരുന്ന കുളം സൈഡ് വാൾ കെട്ടേണ്ടതായിട്ടുണ്ട്. അത് ഗുണഭോക്താക്കൾ എല്ലാവരും ചേർന്ന് ചെയ്യണമെന്ന് യോഗം നിർദ്ദേശിക്കുകകയും അതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് യോഗം തീരുമാനിക്കുകയും ചെയ്തു. പുളിക്കക്കോണം ഭാഗത്തുള്ളവർക്ക് ശാന്തിഗിരിയിലേക്ക് വരുന്നതിന് ഈ റോഡ് വന്നാൽ സൗകര്യമാകും. രോഗികളും വൃദ്ധരായവർക്കും ഈ റോഡ് വലിയ പ്രയോജനമാകുമെന്നും മീറ്റിംഗ് വിലയിരുത്തി. ഞായറാഴ്ച (4-2-2024) ഉച്ചകഴിഞ്ഞ് മെമ്പറുടെ വസതിയിൽ ചേർന്ന യോഗത്തിൽ റോഡ് ഉപഭോക്താക്കളായ നാട്ടുകാരും പഞ്ചായത്ത് മുൻ സെക്രട്ടറി എം.പി. പ്രമോദും പങ്കെടുത്തു. വാർഡ് മെമ്പറും നാട്ടുകാരും റോഡ് നിർമ്മാണത്തിൽ എല്ലാവിധ സഹായ സഹകരണവും പരസ്പരം വാഗ്ദാനം ചെയ്തു.

Related Articles

Back to top button