LatestThiruvananthapuram

വാർധക്യത്തിന് താങ്ങാവാൻ മാണിക്കൽ ഗ്രാമപഞ്ചായത്ത്

'ശാന്തി' എന്ന പേരിൽ ക്ലസ്റ്റർ രൂപീകരിച്ചു.

“Manju”

മാണിക്കൽ :  വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുകൾക്കും ശാരീരിക മാനസിക പ്രശ്നങ്ങൾക്കും പരിഹാര നിർദേശങ്ങളുമായി മാണിക്കൽ ഗ്രാമപഞ്ചായത്ത്. ഇതിനായി 20മുതിർന്ന മെമ്പർമാർ വീതം ഉൾക്കൊള്ളുന്ന ക്ലസ്റ്ററുകൾ രൂപീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒറ്റപ്പെടുന്ന വയോജനങ്ങളുടെ സാമൂഹിക മാനസിക-ശാരീരിക പ്രശ്നപരിഹാരത്തിനായി വാർഡ് മെമ്പർ അധ്യക്ഷനായ വാർഡ് തല സമിതിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി പഞ്ചായത്ത് തല സമിതിയും നിലവിൽ വന്നു കഴിഞ്ഞു. ശാന്തിഗിരി വാർഡിൽ എൽ ഐ ജി കോട്ടേഴ്സിൽ ‘ശാന്തി’ എന്ന പേരിൽ പ്രമോദ് എംപിയെ റിസോഴ്സ് പേഴ്സൺ ആയി ക്ലസ്റ്റർ രൂപീകരിച്ചു.. ഇവര്‍ക്ക് ഒത്തുകൂടുന്ന അതിനായുള്ള പകൽ വീടുകളും വാതിൽപടി സേവനങ്ങളും ലഭ്യമാക്കുന്നതി നുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ശാന്തിഗിരി വാർഡിലെ ശാന്തി ക്ലസ്റ്റർ രൂപീകരണ ഉദ്ഘാടനം വാർഡ് മെമ്പർ ആർ സഹീറത്തു ബീവി നിർവഹിച്ചു. എഡിഎസ് അംഗങ്ങളുടെയും മുതിർന്ന പൗരന്മാരുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഉഷ സ്വാഗതവും മല്ലിക നന്ദിയും പറഞ്ഞു.

Related Articles

Back to top button