InternationalLatest

ആഡംബര വസ്തുക്കളുടെ ഇറക്കുമതി പാകിസ്ഥാന്‍ നിരോധിക്കുന്നു

“Manju”

ഇസ്ലാമാബാദ്: ഡോളറിനെതിരെ രൂപ തകര്‍ന്നതിന് പിന്നാലെ അത്യാവശ്യമല്ലാത്ത ആഡംബര വസ്തുക്കളുടെ ഇറക്കുമതി പാകിസ്ഥാന്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് അടിയന്തര സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.

കാറുകള്‍, ഫര്‍ണിച്ചറുകള്‍, ഫ്രൂട്ട് ജാമുകള്‍ തുടങ്ങി 38 അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതിയാണ് നിരോധിക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാന്‍ ആഡംബര വസ്തുക്കളുടെയും അവശ്യേതര വസ്തുക്കളുടെയും ഇറക്കുമതി നിരോധനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

38 അനാവശ്യ വസ്‌തുക്കളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വ്യവസായത്തിനും ഉത്തേജനം നല്‍കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി പറഞ്ഞു. ആഡംബര വസ്തുക്കളുടെ ഇറക്കുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ ആറ് ബില്ല്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നും നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.

കഴി‌ഞ്ഞ വ്യാഴാഴ്‌ച, ഓപ്പണ്‍ മാര്‍ക്കറ്റില്‍ യു.എസ് ഡോളറിനെതിരെ പാകിസ്ഥാന്‍ രൂപ (പി.കെ.ആര്‍) 200 കടന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. വാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍, ഷാംപൂ, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, പഴങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ജ്യൂസുകള്‍, പാസ്ത, ഐസ്ക്രീം, ചോക്ലേറ്റുകള്‍, സിഗരറ്റുകള്‍, സംഗീതോപകരണങ്ങള്‍ എന്നിവ നിരോധിക്കാനൊരുങ്ങുന്ന ആഡംബര വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button