IndiaLatest

കുഞ്ഞിനെ വിറ്റ മനോവിഷമത്തില്‍ പിതാവ് ജീവനൊടുക്കി

“Manju”

ദാരിദ്ര്യത്തെ തുടർന്ന് കുഞ്ഞിനെ വിറ്റു, മനോവിഷമത്തിൽ പിതാവ് ജീവനൊടുക്കി |  Suicide|died

ശ്രീജ.എസ്

ന്യൂഡല്‍ഹി: കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന്​ നാലുമാസം പ്രായമായ കുഞ്ഞിനെ വിറ്റ പിതാവ്​ മനോവിഷമത്തെ തുടര്‍ന്ന്​ ജീവനൊടുക്കി. 40കാരനായ സാമനാഥ്​ ഖില്ലയാണ്​ ജീവനൊടുക്കിയിരിക്കുന്നത്. മാധിലി പൊലീസ്​ സ്​​റ്റേഷന്‍ പരിധിയിലാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ദിവസക്കൂലിക്കാരനായ സാമനാഥും കുടുംബവും ​ഗോത്ര മേഖലയിലാണ്​ താമസിക്കുന്നത്. ഭാര്യ കുനിയും ഒരു പെണ്‍കുട്ടിയുമടക്കം അഞ്ചു മക്കള്‍ അടങ്ങുന്നതാണ്​ സാമനാഥിന്റെ കുടുംബം.

ദാരിദ്ര്യം കടുത്തതോടെ നാലു​മാസം പ്രായമായ കുഞ്ഞിനെ പരിചയക്കാരന്​ 4000 രൂപക്ക്​ വില്‍ക്കുകയായിരുന്നു ഉണ്ടായത്. കുഞ്ഞിനെ വിറ്റതിന്റെ മനോവിഷമത്തിലായിരുന്ന സാമനാഥ്​ കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഭര്‍ത്താവ്​ ആത്മഹത്യ ചെയ്​തതിനെ തുടര്‍ന്ന്​ കുനി പൊലീസിനെ സമീപിക്കുകയുണ്ടായി. മകന്‍ എവിടെയാണെന്ന്​ അറിയില്ലെന്നും തന്റെ അറിവോടെയല്ല കുഞ്ഞിനെ സാമനാഥ്​ വിറ്റതെന്നും കുനി പൊലീസിനോട്​ പറഞ്ഞു. കുനിയുടെ പരാതിയില്‍ ​പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തു. കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ ഇപ്പോള്‍ പൊലീസ്​.

Related Articles

Back to top button