Kannur

സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

“Manju”

കണ്ണൂർ: പാനൂർ പാലക്കൂലിൽ സ്വകാര്യ ബസും, ക്രെയിനും കൂട്ടിയിടിച്ച് പിഞ്ചു കുട്ടിയടക്കം 6 പേർക്ക് പരിക്ക്. പാലക്കൂൽ കണ്ണൻ പീടികക്കടുത്ത് ഇന്ന് ഉച്ചയ്‌ക്കാണ് അപകടം നടന്നത്. ഇടറോഡിൽ നിന്നും ക്രെയിൻ അപകടകരമായി മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.

തലശ്ശേരി മനേക്കര പൊയിലൂർ റൂട്ടിലോടുന്ന കൃഷ്ണ ബസാണ് അപകടത്തിൽ പെട്ടത്. ക്രെയിനിലിടിച്ച ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബസ് തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് നീങ്ങിയാണ് നിന്നത്.

 

ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് പാനൂർ പൊലീസും ഉടൻ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ തലശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button