KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ വാഹനങ്ങൾ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുക

“Manju”

ജ്യോതിനാഥ് കെ പി

വെഞ്ഞാറമൂട്: കോവിഡ് 19 നെല്ലനാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വ്യാപനം കൂടുതലായി കാണുന്നു. അതിന് ഉപരി ഗോകുലം നഴ്സിംഗ് കോളേജ് കോവിഡ് ആശുപത്രിയായും എഞ്ചീനയറിംഗ്‌ കോളേജ് കോവിഡ് സെൻ്ററായും പ്രവൃത്തിക്കുന്നു.ഇത് വരെ ഇവിടെ 7 കോവിഡു കേസ്സുകൾ സ്ഥിതിരീകരിച്ചു കഴിഞ്ഞു. അണു നശീകരണത്തിന് വേണ്ടി ആകെ ആശ്രയിക്കുന്നതു വെഞ്ഞാറാമുട് ഫയർസ്റ്റേഷനിലെ വാഹനത്തെ ആണ്.ഈ വാഹനം ഒരു മാസമായി കട്ടപ്പുറത്താണ്.കേവലം റിപ്പയറിന് 50000 രൂപ മാത്രം’. ഇതുവരെയും സർക്കാർ അനുവാദം നല്കിയിട്ടില്ല.ഇതറിഞ്ഞിട്ടും ഇക്കാര്യത്തിൽ സ്ഥലം MLA യോ ഗവമെൻ്റോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. എത്രയും പെട്ടെന്ന് ടി വാഹനം അറ്റകുറ്റപണി പൂർത്തികരിക്കണമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി ധർണ നടത്തി. ധർണ ബിജെപി മണ്ഡലം പ്രസിഡന്റ്‌ എസ് ആർ റെജികുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നെല്ലനാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രദീഷ് പരമേശ്വരം, ജനറൽ സെക്രട്ടറി പ്രഭീഷ്, വൈസ് പ്രസിഡന്റ്‌ വിവേക് കുറ്റിമൂട്, വിഷ്ണു മനോജ്‌ എന്നിവർ പങ്കെടുത്തു

https://www.facebook.com/SanthigiriNews/posts/1642698779227243

 

Related Articles

Back to top button