IndiaLatest

ശ്വാസനാളത്തില്‍ കുടുങ്ങിയ നട്ട് ശസ്ത്രിക്രിയയിലൂടെ പുറത്തെടുത്തു

“Manju”

കോയമ്പത്തൂര്‍: ജോലി ചെയ്യുന്നതിനിടെ അബദ്ധത്തില്‍ നട്ട് വിഴുങ്ങി ഷംസുദ്ദീന്‍.  ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുന്ന വ്യക്തിയാണ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഒക്‌ടോബര്‍ 18-ന് ജോലിക്കിടെ അബദ്ധത്തില്‍ ഇയാള്‍ ഇരുമ്പ് നട്ട് വിഴുങ്ങുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ ഇയാളുടെ ജീവന്‍ രക്ഷിച്ചത്.

നട്ട് ഉള്ളില്‍ പോയതോടെ ഷംസുദ്ദീന്‍ ചുമയ്‌ക്കാന്‍ ആരംഭിച്ചു. പിന്നാലെ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചു. ഇതോടെ ഒപ്പം ഉണ്ടായിരുന്നവര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഷംസുദ്ദീനെ ഓട്ടോറൈനോലാറിംഗോളജി വിഭാ​ഗത്തില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ എക്സ്-റേ എടുത്തപ്പോള്‍ ഇയാള്‍ വിഴുങ്ങിയ നട്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഇടതു ശ്വാസകോശത്തിലേക്ക് പോകുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

തുടര്‍ന്ന്, ഓട്ടോറൈനോലാറിംഗോളജി വിഭാഗം മേധാവി ഡോക്ടര്‍ ശരവണന്‍, അനസ്‌തേഷ്യോളജി വിഭാഗത്തിലെ അലിസുല്‍ത്താന്‍, മണിമൊഴി, സെല്‍വന്‍, മദനഗോപാലന്‍ എന്നിവരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം എന്‍ഡോട്രാഷ്യല്‍ ഉപകരണം ഉപയോഗിച്ച്‌ ശസ്ത്രിക്രിയ നടത്തി. ഇതിലൂടെ ഷംസുദിന്‍ വിഴുങ്ങിയ ഇരുമ്പ് നട്ട് വിജയകരമായി പുറത്തെടുക്കുകയായിരുന്നു.

Related Articles

Back to top button