LatestThiruvananthapuram

കോവിഡ് അവലോകന യോഗം ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോ​ഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. കാറ്റഗറിയിലെ ജില്ലകള്‍ പുനക്രമീകരിക്കുന്നതിലും ‌മാറ്റമുണ്ടായേക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം.

Related Articles

Back to top button