IndiaLatest

ഇനി ട്രെയിന്‍ ടികെറ്റ് ബുക് ചെയ്യാന്‍ എളുപ്പം

“Manju”

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ടൂറിസം ആന്‍ഡ് കാറ്ററിംഗ് കോര്‍പറേഷന്‍ (ഐആര്‍സിടിസി) റെയില്‍ കണക്റ്റ് ആപിനൊപ്പം ഒരു പുതിയ പേയ്മെന്റ് ഗേറ്റ്വേയും ആരംഭിച്ചിരിക്കുന്നു. ഐആര്‍സിടിസി ഐപേ എന്ന സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് പേയ്മെന്റുകള്‍ വളരെ വേഗത്തില്‍ നല്‍കാന്‍ ഉപകരിക്കും. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലികേഷന്‍ വഴിയോ ട്രെയിന്‍ ടികെറ്റ് ബുക് ചെയ്താല്‍ ഇന്‍സ്റ്റന്റ് റീഫണ്ട് ലഭിക്കാനും ഐആര്‍സിടിസി ഐപിഐ അനുവദിക്കും.

ഇന്റര്‍നെറ്റ് വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ അവരുടെ യുപിഐ ബാങ്ക് അകൗണ്ടിന്റെയോ ഡെബിറ്റ് കാര്‍ഡിന്റെയോ വിശദാംശങ്ങളും അനുമതിയും നല്‍കിയാല്‍ മതി. പ്ലാറ്റ്ഫോമിലെ ഭാവിയിലെ എല്ലാ ഇടപാടുകള്‍ക്കും ഉപയോക്താക്കള്‍ക്ക് ഈ വിശദാംശങ്ങള്‍ ഉപയോഗിക്കാം. ഐആര്‍സിടിസി വ്യക്തമാക്കുന്നതിനനുസരിച്ച്‌, ഓടോപേ ആപ്ലികേഷന്‍ സൗകര്യം ഉപയോക്താക്കള്‍ക്ക് ടികെറ്റ് ബുക് ചെയ്യാനും റീഫണ്ട് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും സഹായിക്കും. ഒരു ടികെറ്റ് റദ്ദാക്കാന്‍ അവര്‍ തീരുമാനിക്കുകയാണെങ്കില്‍, പണം തിരികെ ബാങ്കിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിലൂടെ ഈ ആപ്ലികേഷനില്‍ ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ദ്ധിക്കുന്നു. പുതിയ പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കളുടെ സമയവും ലാഭിക്കും.

ബസ് ടികെറ്റ് ബുക്ക് ചെയ്യാനും ഐആര്‍സിടിസി ഉപയോക്താക്കളെ അനുവദിക്കുന്നു. യുപിഎസ്‌ആര്‍ടിസി, എപിഎസ്‌ആര്‍ടിസി, ജിഎസ്‌ആര്‍ടിസി, ഒഎസ്‌ആര്‍ടിസി, കേരള ആര്‍ടിസി എന്നിവയുള്‍പ്പെടെ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ബസുകളും ഉപയോക്താക്കള്‍ക്ക് ബുക് ചെയ്യാം. കഴിഞ്ഞ ആഴ്ച, ഐആര്‍സിടിസി ടികെറ്റിംഗ് വെബ്സൈറ്റ് ഓണ്‍ലൈന്‍ ബസ് ടികെറ്റ് ബുകിംഗ് സേവനങ്ങള്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് സീറ്റുകള്‍ തിരഞ്ഞെടുക്കാനും ഇഷ്ടാനുസരണം ബസുകള്‍ തിരഞ്ഞെടുക്കാനും കഴിയും. മൊബൈല്‍ വഴിയും ബസ് ടികെറ്റ് ബുക് ചെയ്യാനാവും. ‘റെയില്‍വേ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ഐആര്‍സിടിസി ക്രമേണ രാജ്യത്തെ ആദ്യത്തെ ഗവണ്‍മെന്റിന്റെ’ വണ്‍ സ്റ്റോപ് ഷോപ് ട്രാവല്‍ പോര്‍ടല്‍ ആയി മാറുകയാണ്.

Related Articles

Back to top button