Uncategorized
താറാവ് കൂടിനുള്ളില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി
ശ്രീജ.എസ്
ആറ്റിങ്ങല്‍ : കൂടിനുള്ളില്‍ കയറി താറാവുകളെ കടിച്ചുകൊന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി വാവ സുരേഷ്. കീഴാറ്റിങ്ങല്‍ മില്‍ക്കോ കിടാരിപാര്ക്കിനു സമീപത്ത് ബിനു നടത്തുന്ന ഫാമില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. താറാവുകള്‍ക്ക് തീറ്റയിടാനായി കൂട് തുറന്നപ്പോഴാണ് കൂടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടത്.
തുടര്‍ന്ന് ഇവര്‍ വനംവകുപ്പിനെയും വാവ സുരേഷിനെയും വിവരമറിയിക്കുകയായിരുന്നു. 10.30-ഓടെ വാവ സുരേഷെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ വനംവകുപ്പിന് കൈമാറുമെന്ന് വാവ സുരേഷ് അറിയിച്ചു.