KeralaLatest

കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം

“Manju”

തിരുവനന്തപുരം : കോവിഡ് ബാധിച്ചു മരണമടഞ്ഞ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം മേധാവി പ്രഫസർ
ഡോ. ബാബുകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.ഔദ്യോഗിക ജോലി നിർവഹണത്തിന് ഇടയിൽ ആണ് അദ്ദേഹത്തിന് കോവിഡ് രോഗബാധ ഉണ്ടാകുന്നത്. വളരെയധികം ആത്മാർത്ഥതയോടെ ജോലിചെയ്യുന്ന ഒരു മെഡിക്കൽ കോളേജ് ഡോക്ടർ ആയിരുന്നു അദ്ദേഹം.

കോവിഡ് ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബത്തിനു 27ലക്ഷം രൂപ ചെലവായി. അദ്ദേഹത്തിനു വന്ന അവസ്ഥ തൊഴിലിന്റെ ഭാഗമായി വന്ന രോഗമായതു കൊണ്ട്, അദ്ദേഹത്തിനും കുടുംബത്തിനും ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ നഷ്ടപരിഹാരങ്ങളും നൽകുവാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.

അതിനാൽ ഈ വിഷമസന്ധിയിൽ സർക്കാർ ഇടപ്പെട്ട് ഉടനടി അദേഹത്തിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കണമെന്ന്  കെജിഎംസിടിഎ സംസ്ഥാനസമിതി അഭ്യർത്ഥിച്ചു.

Related Articles

Back to top button