IndiaKeralaLatest

ഭർത്താവ് ക്വാറന്റീനിലിരിക്കെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

“Manju”

തിരു‍വാണിയ‍ൂർ : ഭർത്താവ് ക്വാറന്റീനിലിരിക്കെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തിരു‍വാണിയ‍ൂർ പഴ‍ുക്കാമറ്റത്തു വാടകയ്ക്ക‍ു താമസിക്ക‍ുന്ന ഇട‍ുക്കി പാറച്ചെര‍ുവിൽ പി.കെ. ബിജ‍ുവിന്റെ ഭാര്യ സൗമ്യയാണു‍ (32) മരിച്ചത്. കഴിഞ്ഞ 8ന‍‍ു കോവിഡ് പോസിറ്റീവായ ബിജ‍ു വീട്ടിൽ ക്വാറന്റീനിലായിര‍ുന്ന‍‍ു.
ബ‍ുധനാഴ്ച വൈകിട്ട‍ു ഭാര്യയ്ക്ക‍ു പനിയും ചെറിയ തോതിൽ ശ്വാസതടസ്സവു‍മ‍ു‍ണ്ടായി. ഇവർക്കു ഡോക്ടറ‍ുടെ നിർദേശ പ്രകാരം ആശാ പ്രവർത്തകർ മര‍ുന്ന് എത്തിച്ച‍ു നൽക‍‌ുകയ‍ും പിറ്റേന്നു കോവിഡ് ടെസ്‍റ്റ് നടത്താമെന്ന‍‍് അറിയിക്ക‍ുകയും ചെയ്തു‍.
രാത്രി ശ്വാസതടസ്സം ര‍ൂക്ഷമായി. ഭാര്യ കട്ടിലിൽ നിന്ന‍‍ു വീണ‌ു കിടക്ക‍ുകയാണെന്ന‍‍ു ബിജ‍ു പ‍ുലർച്ചെ സമീപവാസികളെ അറിയിച്ച‍‍ു. നാലരയോടെ ആംബ‍ുലൻസ‌ും ആരോഗ്യ പ്രവർത്തകര‍ും എത്ത‍ുമ്പോൾ സൗമ്യ കട്ടില‍ിന‍‍ു താഴെ മരിച്ച‍ു കിടക്കു‍ന്നതാണ‍ു കണ്ടത്.
അഞ്ച‍ും എട്ട‍ും വയസ്സ‍ുള്ള മക്കൾ ഇവർക്കൊപ്പമ‍‍ുണ്ടായിരു‍ന്ന‍‍ു. മരണം സ്‍ഥിരീകരിച്ചതിനെ ത‍ുടർന്ന‍‍ു മറ്റൊര‍ു ആംബ‍ുലൻസ് എത്തിച്ച‌ു മൃതദേഹം പോസ്‍റ്റ്മോർട്ടത്തിനായി കൊണ്ട‍ുപോയി.
ഇവർക്ക‍ു നേരത്തെ ശ്വസനസംബന്ധമായ അസ‍ുഖങ്ങൾ ഉണ്ടായിര‍ുന്ന‍‍ുവെന്ന‍‍ു പൊലീസ് പറഞ്ഞ‍‍ു. ഭാര്യയ‍ുടെ മരണം സ്‍ഥിരീകരിക്കപ്പെട്ടതോടെ ദേഹാസ്വാസ്‍ഥ്യം അന‍‍ുഭവപ്പെട്ട ബിജ‍ുവിനെ തൃപ്പ‍ൂണിത്ത‍ുറയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു‍ മാറ്റി.
മക്കളായ ബിസോണ‍ും ബിസോജിന‍‍ും കോവിഡ് നെഗറ്റീവാണ്. ഇവരെ ബന്ധ‍ുക്കളെ ഏൽപിച്ചു. സൗമ്യയ‍ുടെ മൃതദേഹം തൃപ്പ‍ൂണിത്ത‍ുറ താല‍ൂക്ക് ആശ‍ുപത്രിയിൽ. കോവി‍ഡ് പരിശോധനാ ഫലം ലഭിച്ച ശേഷം പോസ്‍റ്റ‍്മോർട്ടം നടത്ത‍ും.

Related Articles

Back to top button