KeralaLatest

ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ;ആശുപത്രിയില്‍ എത്തിച്ചു

“Manju”

പാലക്കാട്: മലമ്പുഴ മലയിടുക്കില്‍ നിന്ന് ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയ ചേറാട് സ്വദേശി ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചു. മലമുകളില്‍ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് കഞ്ചിക്കോട് എത്തിച്ച ശേഷം ആംബുലന്‍സിലാണ് ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. കഞ്ചിക്കോട് നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ബാബുവിനെ എത്തിച്ചത്. വ്യോമസേനയുടെ എംഐ17 എന്ന ഹെലികോപ്റ്ററാണ് എയര്‍ലിഫ്റ്റ് ചെയ്യാനായി എത്തിയത്. ബാബുവിനെ രാവിലെ സൈന്യം രക്ഷിച്ച്‌ മുകളിലേക്ക് എത്തിച്ചിരുന്നു.

ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച്‌ 400 മീറ്റര്‍ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. യുവാവിന്റെ കാലില്‍ ചെറിയ പരിക്കുണ്ട്. നാല്‍പത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കില്‍ കുടുങ്ങിക്കിടന്നത്. ബാബുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് തിങ്കളാഴ്ച രാവിലെ മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. ചെങ്കുത്തായ മലയില്‍ നിന്ന് വീണ യുവാവ് കഷ്ടിച്ച്‌ മൂന്നടി വലിപ്പമുള്ള മടക്കിലാണ് കുടുങ്ങിയത്.

ബാബു ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച്‌ സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച്‌ അറിയിച്ചത്.

Related Articles

Back to top button