ArticleLatest

അമിതമായാല്‍ കറ്റാര്‍വാഴയും…

“Manju”

ആരോഗ്യം, മുടി, ചര്‍മം എന്നിവയുടെ സംരക്ഷണത്തില്‍ വളരെയധികം പ്രയോജനപ്രദമായ ഒരു സസ്യമാണ് കറ്റാര്‍ വാഴ ഇതിന്റെ നിരവധി ആരോഗ്യ ഗുണങ്ങളെക്കുറിച്ച്‌ (Health Benefits) മിക്കയാളുകള്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അമിതമായ അളവില്‍ കറ്റാര്‍ വാഴ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? കറ്റാര്‍ വാഴയുടെ അമിത ഉപയോഗം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും (Health Issues) കാരണമാകും. അതിനാല്‍, കാറ്റാര്‍ വാഴ അമിതമായി ഉപയോഗിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും വൈദ്യോപദേശം തേടണം.

കറ്റാര്‍വാഴ അമിതമായി ഉപയോഗിക്കുന്നതും ചര്‍മ്മത്തില്‍ പുരട്ടുന്നതും ത്വക്കിലെ അലര്‍ജിക്ക് കാരണമാകും. തല്‍ഫലമായി ചുണങ്ങ്, തൊലിപ്പുറത്ത് ചുവപ്പ്, ചര്‍മ്മത്തില്‍ അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ പലരും രാവിലെ വെറും വയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കഴിക്കാറുണ്ട്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം. കൂടാതെ, നിങ്ങള്‍ക്ക് അസ്വസ്ഥതയും ഓക്കാനവും അനുഭവപ്പെടാം. കറ്റാര്‍വാഴ തുടര്‍ച്ചയായി അമിതമായി കഴിക്കുന്നത് വയറിളക്കത്തിനും കാരണമാകും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ വഷളാക്കാന്‍ ഇടയാക്കുന്ന ഘടകങ്ങള്‍ കറ്റാര്‍ വാഴയിലുണ്ട്.

Related Articles

Back to top button