InternationalLatest

ഉക്രൈന്‍ ആയുധപ്പുരയാക്കി യുഎസ് : സ്റ്റോക്ക് ചെയ്തത് 80 ടണ്‍ ആയുധങ്ങള്‍

“Manju”

കീവ്: റഷ്യ-ഉക്രൈന്‍ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന വേളയില്‍ ഉക്രൈനിലേയ്ക്ക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത് അമേരിക്ക.  ഉക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്സി റെസ്‌നികോവാണ് ഇക്കാര്യം പുറത്ത് വിട്ടത്. ‘ഇന്ന് ബോറിസ്പില്‍ എയര്‍പോര്‍ട്ടിന് വളരെയധികം തിരക്കുള്ള ദിവസമാണ്. അമേരിക്കയില്‍ നിന്നുള്ള ഒമ്പതാമത്തെ വിമാനവും ആയുധങ്ങള്‍ വഹിച്ചു കൊണ്ട് ലാന്‍ഡ് ചെയ്തു കഴിഞ്ഞു. എണ്‍പത് ടണ്‍ ആയുധങ്ങളാണ് ഇതുവരെ ഇവിടെ ഇറക്കിയത്’ റെസ്‌നികോവ് ട്വീറ്റ് ചെയ്തു.
ഇതുവരെ 45 വിമാനങ്ങളില്‍ അമേരിക്ക ആയുധങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ചു കൊടുത്തിട്ടുണ്ട്. റഷ്യയുടെ കൃത്യമായ ഉദ്ദേശം എന്താണെന്ന് ആര്‍ക്കും ഇതുവരെ പിടികിട്ടിയിട്ടില്ല. സമാധാനചര്‍ച്ചകള്‍ ഒരു വശത്തു കൂടെ പല രാജ്യങ്ങളുമായും സമാധാന ചര്‍ച്ച നടക്കുമ്പോള്‍, മറുവശത്തു കൂടി റഷ്യ സൈനിക വിന്യാസം നടത്തുകയാണ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച കഴിഞ്ഞതിനു തൊട്ടുപിറകെ ഇന്നലെ റഷ്യന്‍ നാവികസേന ഉക്രൈന്‍ അതിര്‍ത്തി പങ്കിടുന്ന കരിങ്കടല്‍ ലക്ഷ്യമാക്കി നീങ്ങാന്‍ ആരംഭിച്ചിരുന്നു.

Related Articles

Back to top button