KeralaLatest

ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തുന്ന ആദിവാസി യുവതീ-യുവാക്കളുടെ സമൂഹവിവാഹം 25 ന്

“Manju”

തൃശൂർ: ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസും പൗർണമിക്കാവ് ക്ഷേത്രവും സംയുക്തമായി നടത്തുന്ന, ആദിവാസി ഗോത്രവിഭാഗത്തില്‍ പെട്ട 216 യുവതീ യുവാക്കളുടെ സമൂഹവിവാഹം 25ന് തിരുവനന്തപുരം കോവളം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തില്‍ നടക്കും.ലോകചരിത്രത്തില്‍ ആദ്യമായാണ് ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട ഇരുന്നൂറിലധികം പേർ ഒരു പന്തലില്‍ വിവാഹിതരാകുന്നത്. 1500ലധികം അപേക്ഷകളില്‍നിന്നാണു തെരഞ്ഞെടുത്തത്.
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസിന്‍റെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനവേളയിലാണ് 100 ബ്രാഞ്ചുകള്‍ പൂർത്തിയാകുന്ന ദിവസം 100 ആദിവാസിയുവതികളുടെ വിവാഹം നടത്തുമെന്നു ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടർ ഡോ. വിബിൻദാസ് കടങ്ങോട്ട് ഉറപ്പുനല്‍കിയത്.
ഇന്നു ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘാടനം നടക്കും. നൂറാമത്തെ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം 23നു തിരുവനന്തപുരം കേശവദാസപുരത്തു രാവിലെ 11.30ന് ഗണേശോത്സവ ട്രസ്റ്റ് ചെയർമാനും പൗർണമിക്കാവ് മുഖ്യ ട്രസ്റ്റിയുമായ എം.എസ്. ഭുവനചന്ദ്രൻ നിർവഹിക്കും. 24ന് വൈകുന്നേരം ക്ഷേത്രത്തില്‍ ആദിവാസി ഗോത്രസമുദായത്തിലെ വിവിധ ചടങ്ങുകള്‍ നടത്തും.
വിവാഹദിനത്തില്‍ ശിവശ്രീ പി. ഭാഗ്യരാജ് ശിവാചാര്യരുടെ സാന്നിധ്യത്തില്‍ മഹാത്രിപുരസുന്ദരി ഹോമവും ഒരുലക്ഷം പേർക്ക് അന്നദാനവും നടത്തും.
വധൂവരന്മാർക്കു സ്വർണാഭരണങ്ങള്‍, പലവ്യഞ്ജന കിറ്റ്, വിവാഹവസ്ത്രം, താമസം, യാത്രാസൗകര്യം എന്നിവ നല്‍കുമെന്നു ധനലക്ഷ്മി മാനേജ്മെന്‍റ് അറിയിച്ചു.

Related Articles

Back to top button