Uncategorized

ആർടിപിസിആർ, ആന്റിജൻ നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ

“Manju”

തിരുവനന്തപുരം: കൊറോണ പരിശോധനാ നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ. നിരക്കുകൾ കുറയ്‌ക്കാൻ അനുവദിക്കില്ലെന്ന് ലാബ് ഉടമകൾ വ്യക്തമാക്കി. ആർടിപിസിആർ, ആന്റിജൻ പരിശോധനകളുടെ നിരക്ക് കുറച്ചതിനെതിരെയാണ് ലാബ് ഉടമകൾ രംഗത്ത് വന്നത്.

നേരത്തെ ആർടിപിസിആർ, ആന്റിജൻ പരിശോധനകൾക്ക് 500, 300 എന്നിങ്ങനെയായിരുന്നു നിരക്ക്. എന്നാൽ കഴിഞ്ഞ ദിനസമാണ് നിരക്കുകൾ കുറച്ച് 300, 100 എന്നിങ്ങനെയാക്കിയതായി സർക്കാർ അറിയിച്ചത്. ഇത് അനുവദിക്കാൻ കഴിയില്ലെന്നാണ് ലാബ് ഉടമകളുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ അറിയിക്കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.

ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നാണ് നിലപാട്. കുറച്ച നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സമരത്തിലേക്ക് നീങ്ങുകയാണ്. ആർടിപിസിആർ പരിശോധനാ നിരക്ക് 900 രൂപയും ആന്റിജൻ പരിശോധനയ്‌ക്ക് 250 രൂപയുമാക്കി ഉയർത്തണമെന്നാണ് ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം. ഫെബ്രുവരി 14ന് സംസ്ഥാനത്തെ ഡിഎംഒ ഓഫീസുകൾ ഉപരോധിക്കുമെന്നും സംഘടന വ്യക്തമാക്കി.

ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനത്ത് കൊറോണ പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനക്രമീകരിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

Related Articles

Back to top button