KeralaLatest

ശാന്തിഗിരി ബയോ പ്രൊഡക്ട്സ് സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു.

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി ബയോപ്രൊഡക്ട്സ് സ്റ്റാള്‍ ആശ്രമം ഗേറ്റ് നമ്പര്‍ മൂന്നിന് മുന്‍വശം പ്രവര്‍ത്തനമാരംഭിച്ചു. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് ജനനി ആനന്ദവല്ലി ജ്ഞാനതപസ്വിനിയാണ് സ്പെഷ്യല്‍ കൗണ്ടര്‍ തിരിതെളിച്ച് ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മഹനീയ സാന്നി്ദ്ധ്യമായിരുന്നു. ശാന്തിഗിരി ബയോ പ്രൊഡക്ട്സ് ഉല്പന്നങ്ങളായ ശാന്തിഗിരി സ്പെഷ്യല്‍ ചുക്ക് കാപ്പി, ഇന്‍സ്റ്റന്റ് മസാല കോഫി, കോള്‍ഡ് കോഫി, ഹോട്ട് കോഫി, ശാന്തിഗിരി ജാപ്പി തുടങ്ങിയവയുടെ വിശാലമായ സ്റ്റാളാണ് ഷോപ്പിംഗ്മാളിന് മുന്‍വശത്ത് ആരംഭിച്ചിട്ടുള്ളത്. ഈ ഉല്പന്നങ്ങള്‍ ശാന്തിഗിരിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം വഴിയും ഔട്ട് ലെറ്റുകള്‍ വഴിയും ലഭ്യമാണ്.

Related Articles

Back to top button