KeralaLatest

വൈകിട്ടു വരെ ക്ലാസ് 21 മുതൽ

ഇന്നുമുതൽ 1 മുതല്‍ 9 വരെ ക്ലാസുകൾ

“Manju”

തിരുവനന്തപുരം :കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സംസ്ഥാനത്ത് സ്കൂൾ പഠനം ഇന്നുമുതൽ വീണ്ടും സജീവമാകുന്നു. ഈമാസം 21 മുതൽ തന്നെ ക്ലാസുകൾ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി വൈകിട്ടുവരെയാക്കും. 28 മുതൽ ക്ലാസുകൾ വൈകിട്ടു വരെയാക്കാനായിരുന്നു കോവിഡ് അവലോകന യോഗത്തിലെ തീരുമാനമെങ്കിലും ഒരാഴ്ച മുൻപു തന്നെ ഈ മാറ്റം നടപ്പാക്കുകയാണ്. 21നു ക്ലാസുകൾ പൂർണതോതിലാകുന്നതിനോട് അനുബന്ധിച്ചു സ്കൂളുകളിൽ പിടിഎ യോഗം ചേരണം.
10,12 ക്ലാസ് പാഠഭാഗങ്ങൾ 28 ന് അകം തീർത്തശേഷം റിവിഷൻ തുടങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നാളെ അധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം വിശദാംശങ്ങൾ തീരുമാനിക്കും. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
സ്കൂൾ ക്ലാസ് ഈയാഴ്ച ഇങ്ങനെ
∙ ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകൾ ബാച്ച് തിരിച്ച് ഉച്ചവരെ.
∙ ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസ് സമയത്തിലും മാറ്റം. വിക്ടേഴ്സ് ചാനലിൽ ഇന്നുമുതൽ വൈകിട്ട് 5.30 മുതൽ 7 വരെ എസ്എസ്എൽസി വിദ്യാർഥികൾക്കായി ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ. പിറ്റേന്നു രാവിലെ 6 മുതൽ 7.30 വരെ വി‍ക്ടേഴ്സിലും 8 മുതൽ 9.30 വരെ വിക്ടേഴ്സ് പ്ലസിലും പു‍നഃസംപ്രേഷണം.
∙ പ്രീ പ്രൈമറി, അങ്കണവാടി ക്ലാസുകളും ഇന്നുമുതൽ; ഉച്ചവരെ മാത്രം.
അടുത്തയാഴ്ച
∙ ബാച്ച് തിരിക്കാതെ വൈകിട്ടുവരെ ക്ലാസ്.
∙ മാർച്ച് വരെ പൊതു അവധിദിനങ്ങളൊഴികെയുള്ള ശനിയാഴ്ചകളും പ്രവൃത്തിദി‍നം
പരീക്ഷകൾ
∙ 10, 12 മോഡൽ പരീക്ഷകൾ അടുത്ത മാസം 16 മുതൽ. ടൈംടേബിൾ ഉടൻ.
∙ 1 – 9 ക്ലാസ് വാർഷിക പരീക്ഷകളുടെ തീയതി പിന്നീട്.

Related Articles

Back to top button