KeralaLatest

സിവില്‍ സര്‍വീസ് നേടിയത് തെറ്റായ രേഖകള്‍ ഉപയോഗിച്ച്‌

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫ് സിവില്‍ സര്‍വീസ് നേടിയത് തെറ്റായ രേഖകള്‍ ഉപയോഗിച്ചാണെന്ന കാര്യത്തില്‍ നടപടി സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്ന് കേന്ദ്രം. ഐഎഎസ് നേടാന്‍ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ആസിഫ് കെ യൂസഫിനെതിരായ നടപടിയെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ആസിഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് സംസ്ഥാനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സാധാരണഗതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് ചട്ടം. എന്നാല്‍, ഈ വിഷയത്തില്‍ സംസ്ഥാനം തീരുമാനമെടുക്കട്ടെ എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു നടപടി സ്വീകരിക്കാനാകും എന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം

Related Articles

Back to top button