LatestThiruvananthapuram

നഴ്സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ പരിശീലനവുമായി വനിതാ വികസന കോര്‍പ്പറേഷന്‍

“Manju”

തിരുവനന്തപുരം: ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകള്‍ കേരളത്തിലെ നഴ്സുമാര്‍ക്ക് പ്രാപ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു.
അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ഫോര്‍ നഴ്സസ്(എ.എസ്.ഇ.പി – എന്‍) എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ വൈദ്യ ശുശ്രൂഷാ മേഖലയിലും ഭാഷ, കംമ്പ്യൂട്ടര്‍ പരിജ്ഞാനം, പെരുമാറ്റം തുടങ്ങിയ വിവിധ മേഖലകളിലും പരിശീലനം നല്‍കി വിദേശ തൊഴില്‍ സാധ്യത ഉറപ്പാക്കും.

വനിതാ വികസന കോര്‍പ്പറേഷനും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റും (സി.എം.ഡി) തൊഴില്‍ വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രോഗ്രാം കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ്(ഒഡെപെകും) സംയുക്തമായാണു പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.

ആറു മാസത്തെ ജനറല്‍ നഴ്സിങ് കോഴ്സ് ഉള്‍പ്പെടുന്ന പദ്ധതിയില്‍ ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനായി ഐ.ഇ.എല്‍.ടി.എസ് / ഒ.ഇ.ടി പരീക്ഷകള്‍ പാസാക്കുന്നതിനുള്ള പാഠഭാഗങ്ങള്‍, അടിസ്ഥാന നഴ്സിങ് സ്‌കില്ലിനു പുറമേ എമര്‍ജന്‍സി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് പേഷ്യന്‍ സേഫ്റ്റി, കംമ്പ്യൂട്ടര്‍ അടിസ്ഥാന വൈദഗ്ധ്യം, പെരുമാറ്റം, സമീപനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സോഫ്റ്റ് സ്‌കില്‍ പരിശീലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button