KeralaLatest

ഇലക്‌ട്രിക് സൈക്കിള്‍ നിര്‍മ്മിച്ച്‌ പതിനഞ്ചുകാരന്‍

“Manju”

കൈപ്പമംഗലം ; സ്വന്തമായി ഇലക്‌ട്രിക് സൈക്കിള്‍ നിര്‍മ്മിച്ച താരമാവുകയാണ് പെരിഞ്ഞനം ആര്‍. എം. പി എച്ച്‌ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കൈപ്പമംഗലം മുറിതറ മുസ്തഫ ബുഷ്റ ദമ്പതികളുടെ മകനുമായ മുസ്തക്കീന്‍ എന്ന പതിനഞ്ചുകാരന്‍.

വീട്ടുകാര്‍ നല്‍കിയ പണം കൊണ്ട് ഓണ്‍ലൈനായി മോട്ടോര്‍, ബാറ്ററി, സെന്‍സര്‍, സ്പീഡ് മീറ്റര്‍, ലോക ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയാണ് സ്വന്തം സൈക്കിളില്‍ മാറ്റം വരുത്തി ഇലക്‌ട്രിക് സൈക്കിള്‍ നിര്‍മ്മിച്ചത്. 4 ദിവസം കൊണ്ട് നിര്‍മ്മിച്ച ഈ സൈക്കിള്‍ 45 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്ന് കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.

Related Articles

Back to top button