KeralaLatest

വിദേശയാത്ര, വാഹനം വാങ്ങല്‍ ഇനി മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രം

“Manju”

തിരുവനന്തപുരം: വിദേശയാത്രയ്ക്കും വകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും വിമാനയാത്രയ്ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ്. ഒഴിച്ചുകൂടാനാകാത്ത സന്ദര്‍ഭങ്ങളില്‍ ധനവകുപ്പിന്റെ അനുമതിയോടെയും മന്ത്രിസഭയുടെ അംഗീകാരം തേടിയും മാത്രമേ ഇത്തരം കാര്യങ്ങളില്‍ ഇളവ് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യന്‍ പര്യടനം സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണറെപ്പോലും അറിയിച്ചില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണു വിദേശയാത്രയ്ക്കു മന്ത്രിസഭാ അനുമതി നിര്‍ബന്ധമാക്കിയത്.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഏറെ മോശമായ സാഹചര്യത്തിലാണ് ഉത്തരവ്. വിദേശയാത്ര, വാഹനംവാങ്ങല്‍, വിമാനയാത്ര, ടെലിഫോണ്‍ ഉപയോഗം ഉദ്യോഗസ്ഥ പുനര്‍വിന്യാസം, ജോലി ക്രമീകരണ വ്യവസ്ഥ അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ചില വകുപ്പുകളും സ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണു നിയന്ത്രണം. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ക്ഷേമനിധി ബോര്‍ഡുകളും കമ്മീഷനുകളും സഹകരണ- പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്‍റെ സഞ്ചിതനിധിയില്‍നിന്നു ശന്പളം നല്‍കുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്.

Related Articles

Back to top button