LatestThiruvananthapuram

6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്ത് 6943 കോടി രൂപയുടെ 44 പുതിയ പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി കിഫ്ബി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ നാപ്പത്തി മൂന്നാമത് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

6943.37 കോടിരൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കുമ്ബോള്‍. പൊതുമരാമത്ത് വകുപ്പിന് 4397.88കോടി രൂപയുടെ 28 പദ്ധതികളള്‍ക്കും ജല വിഭവവകുപ്പിന് 273.52 കോടിയുടെ 7പദ്ധതിക്കും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് 392.14 കോടിരുപയുടെ പദ്ധതിക്കും അനുമതിയുണ്ട്.

അനുമതി ലഭിച്ച മറ്റ് പ്രധാന പദ്ധതികള്‍ ഇവയാണ്. കൊച്ചി ബംഗളൂരു ഇടനാഴിയുടെ ഭാഗമായി ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിന് 850 കോടി.വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണത്തിന് 915 .84 കോടി, നക്കാം പൊയില്‍ – കല്ലാടി – മേപ്പാടി ടണല്‍ റോഡ് നിര്‍മാണത്തിന് 2134.50 കോടി, ആലുവ – മൂന്നാര്‍ റോഡ് നവീകരണം ഭൂമിയേറ്റെടുക്കലിന് 653 കോടി, പേരൂര്‍ക്കട ഫ്‌ലൈ ഓവര്‍ 50.67 കോടി.കിഴക്കേകോട്ട മണക്കാട് ഫ്‌ലൈ ഓവര്‍ സ്ഥലമെടുപ്പ് : 95 കോടി, മലയോര പാത – 65.57 കോടി. കാസര്‍കോട് മെഡിക്കല്‍ കോളജ് നവീകരണം 31.70 കോടി, ആലപ്പുഴയിലെ ഒറ്റമശേരി, കാട്ടൂര്‍, നെല്ലാണിക്കല്‍ മേഖലയിലെ പുലിമുട്ട് നിര്‍മാണം -78.34 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനം 30.35 കോടി എന്നിങ്ങനെയാണ്.
അംഗീകാരം നല്‍കിയ പദ്ധതികള്‍ക്ക് 17,052.89 കോടി കിഫ്ബി ഇതുവരെ ചെലവഴിച്ചു. 4,428.94 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി ഇതിനോടകം പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു.

Related Articles

Back to top button