KeralaLatestThiruvananthapuram

സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. അതേസമയം തീ പിടുത്തം ഉണ്ടായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

ലോക്കല്‍ പൊലീസില്‍ നിന്നും രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചു. പൊലീസ് സംഘം സെക്രട്ടറിയേറ്റില്‍ ഇന്നലെയെത്തി പരിശോധന തുടങ്ങി. എഡിജിപി മനോജ് എബ്രഹാമും ഐജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധിക്കും. ഫോറന്‍സിക് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കും ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും പരിശോധനാ റിപ്പോര്‍ട്ടും വൈകില്ല. തീ പിടുത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാന്‍ ഉദ്യോഗസ്ഥരെ മൊഴി രേഖപ്പെടുത്തും. കേടായ സീലിംഗ് ഫാന്‍ ഉള്ള ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്.

Related Articles

Back to top button