KeralaLatest

വന്‍ സുരക്ഷാ വീഴ്ച : ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടിലേക്ക്​ വണ്ടി ഓടിച്ചു കയറ്റാന്‍ ശ്രമം

“Manju”

ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ അജിത്​ ഡോവലിന്റെ വീട്ടിലേക്ക്​ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ച യുവാവ്​ പിടിയില്‍.
ബുധനാഴ്ച രാവിലെയാണ്​ സംഭവം. ഡല്‍ഹിയിലെ ഡോവലിന്റെ ഔദ്യോഗിക വസതിയിലേക്കാണ്​ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചത്​. ഡല്‍ഹി പൊലീസ്​ കസ്റ്റഡിയില്‍ എടുത്ത യുവാവിനെ സ്​പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തുവരികയാണ്​.
യുവാവ്​ വാടകക്കെടുത്ത കാറിലാണ്​ സഞ്ചരിച്ചതെന്നും ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പൊലീസ്​ പറഞ്ഞു. വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ്​ അറിയിച്ചു.

Related Articles

Back to top button