KeralaLatest

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍ മാര്‍ച്ച്‌ 10ന്

“Manju”

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2022-23 വര്‍ഷം 5,11 ക്ലാസുകളിലേക്ക് പട്ടികജാതി/ വര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് മാര്‍ച്ച്‌ 10 ന് രാവിലെ 9.30 ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. 2021-22 അധ്യയന വര്‍ഷം 4, 10 ക്ലാസുകളില്‍ പഠിച്ചിരുന്നതും 2022-2023 അധ്യയന വര്‍ഷം 5,11 ക്ലാസ്സുകളിലെ പ്രവേശനത്തിന് യോഗ്യത നേടിയവര്‍ക്കുമാണ് അവസരം.

അഞ്ചാം ക്ലാസ് പ്രവേശനം ഫിസിക്കല്‍ പരീക്ഷയുടെയും 11 –ാം ക്ലാസ് പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ളവര്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. ഫോണ്‍: 0481 2562503.

Related Articles

Back to top button