LatestThiruvananthapuram

സ്കൂളുകള്‍ ഇന്നുമുതല്‍ വീണ്ടും സാധാരണ നിലയിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്നുമുതല്‍ വൈകിട്ടു വരെ പ്രവര്‍ത്തിക്കും. 2020 മാര്‍ച്ചില്‍ അടച്ച സ്കൂളുകള്‍ 22 മാസത്തിനു ശേഷമാണു പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നത്. ബാച്ച്‌ തിരിച്ചുള്ള ക്രമീകരണം അവസാനിപ്പിക്കുന്നതോടെ 47 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഒരുമിച്ചു സ്‌കൂളുകളിലെത്തുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെയാണ് അധ്യയനം.

പ്രീ-പ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ 50 % കുട്ടികളെ വീതം ഉള്‍പ്പെടുത്തി ബാച്ച്‌ തിരിച്ച്‌ ഉച്ചവരെയായിരിക്കും ക്ലാസ്. മാര്‍ച്ച്‌ വരെ പൊതു അവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും.

Related Articles

Back to top button