IndiaLatest

സഹാറ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രത റോയ് അന്തരിച്ചു

“Manju”

സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീര്‍ഘനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെറ്റാസ്റ്റാറ്റിക് മാലിഗ്‌നന്‍സി, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യം മോശമായിരുന്നു. രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ഗ്രൂപ് പ്രസ്താവനയില്‍ പറഞ്ഞു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്. ഇവിടെ വച്ച്‌ മരണം സംഭവിച്ചു. ഭാര്യ സ്വപ്ന റോയി. മക്കള്‍ സുശാന്ത് റോയ്, സീമന്തോ റോയ്.

Related Articles

Back to top button