InternationalLatest

ദുബായില്‍ പോകാന്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന വേണ്ട

“Manju”

 

ദുബായ്: ദുബായിലേയ്ക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നടത്തുന്ന കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് ദുബായ് വ്യോമയാന അതോറിറ്റി. യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂറിനുള്ളില്‍ വിമാനത്താവളങ്ങളില്‍ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്.

ദുബായിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ റാപ്പിഡ് പരിശോധന തുടരും. അതേസമയം, യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയ ശേഷവും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. പരിശോധനാഫലം പോസിറ്റീവായാല്‍ മാത്രം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.

 

Related Articles

Back to top button