KeralaLatest

കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.

“Manju”

കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു;  5 പേർക്ക് പരിക്കേറ്റു

നാവായിക്കുളത്തു നിന്നും വിനോദയാത്രയ്ക്ക് ഇടുക്കിയിലേക്ക് പോയ കുടുംബത്തിലെ യുവതികളാണ് മരിച്ചത്.

നാവായിക്കുളം വെട്ടിയറ വിളയിൽ വീട്ടിൽ ഷിബു മഞ്ജു ദമ്പതിമാരും മക്കളും ബന്ധുവും കൂടി യാത്ര ചെയ്തിരുന്ന കാർ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ഷിബുവിന്റെ മകൾ 18 വയസ്സുകാരി ഭദ്ര ബന്ധുവായ പാരിപ്പള്ളി പാമ്പുറം സ്വദേശി സിന്ധു എന്ന 45 കാരി എന്നിവരാണ് മരണപ്പെട്ടത്.
കുട്ടിക്കാനം-മുണ്ടക്കയം റോഡിൽ ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും,പാലാ മാർ സ്ലീവാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു

Related Articles

Back to top button