KeralaLatest

മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് 2 ലക്ഷം നല്‍കി സുരേഷ് ഗോപി

“Manju”

സുരേഷ് ​ഗോപി മലയാളികളുടെ പ്രിയ താരമാണ്. സുരേഷ് ​ഗോപി അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനാണെന്നും ​ഗായകനാണെന്നും തെളിയിച്ചു കഴിഞ്ഞു. താരം മുന്‍നിരയില്‍ തന്നെയാണ് സന്നദ്ധപ്രവര്‍ത്തനങ്ങളിലും.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത് പുതിയ സിനിമയുടെ അഡ്വാന്‍സില്‍ നിന്നും മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് തുക കൈമാറിയ സുരേഷ് ​ഗോപിയാണ്. രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും കൈമാറുമെന്ന വാക്കാണ് നടന്‍ വീണ്ടും പാലിച്ചിരിക്കുന്നത്.

എസ്ജി 255 എന്ന് താല്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സാണ് സുരേഷ് ​ഗോപി സംഘടനക്ക് നല്‍കിത്. ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും

Related Articles

Back to top button