IndiaLatest

തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് ‘സ്കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം’

“Manju”

രാജ്യത്തെ തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ സംവിധാനത്തിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്ന പുതിയ പ്ലാറ്റ്ഫോമിനാണ് രൂപം നല്‍കിയിരിക്കുന്നത്.

നൈപുണ്യ സംരംഭങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും, സംരംഭകത്വ പിന്തുണ നല്‍കുന്നതിനും ‘സ്കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം’ എന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തുടനീളമുള്ള 42,623 കേന്ദ്രങ്ങളില്‍ നിന്നുള്ള 264-ലധികം നൈപുണ്യ കോഴ്സുകള്‍ പ്ലാറ്റ്ഫോമിന് കീഴില്‍ ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ മുഖാന്തരം സ്കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇൻസ്റ്റാള്‍ ചെയ്യാവുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ക്ക് പുറമേ, മറ്റു പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാകും. തൊഴില്‍ കണ്ടെത്തുന്നതിനും, അപ്പന്റീസ്ഷിപ്പിനും, സംരംഭകത്വത്തിനുമുളള അവസരങ്ങള്‍ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും, വ്യവസായ നൈപുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു പ്ലാറ്റ്ഫോമിന് രൂപം നല്‍കിയിരിക്കുന്നത്. ഇതുവഴി വൈദഗ്ധ്യമുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍

Related Articles

Back to top button