IndiaLatest

ഇന്ത്യക്കാരുടെ മടക്കം ഇന്നാരംഭിക്കും

“Manju”

ദില്ലി: യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരല്‍ നടപടികള്‍ ഇന്നാരംഭിക്കും. യുക്രൈന്റെ പല ഭാഗത്തും കുടുങ്ങിക്കിടക്കുന്നത് 16000ത്തോളം ഇന്ത്യക്കാരാണ്. പടിഞ്ഞാറന്‍ യുക്രൈനിലുള്ളവരെയാണ് ആദ്യം മടക്കിക്കൊണ്ടുവരുന്നത്. 1500ഓളം ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളായ റുമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ എത്തിച്ചിട്ടുണ്ട്.

റൊമാനിയന്‍ അതിര്‍ത്തി കടന്ന 470 പേരുടെ സംഘത്തെ ഇന്ന് ഉച്ചയോടെ തിരികെ രാജ്യത്ത് എത്തിക്കും. സംഘത്തില്‍ 17 മലയാളികളുമുണ്ട്. ദില്ലിയിലും മുംബൈയിലുമാണ് വിമാനങ്ങള്‍ എത്തുക. കൂടാതെ ഇന്ന് രാവിലെ ഒരു വിമാനം റൊമാനിയയിലേക്കും മറ്റൊന്ന് ഹംഗറിയിലേക്കും പുറപ്പെടും. പോളണ്ട് ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ വഴിയുള്ള രക്ഷപ്രവര്‍ത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു.

Related Articles

Back to top button