Uncategorized

യു എന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ

“Manju”

കീവ്: യുക്രെയിനില്‍ നിന്നും സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. പതിനഞ്ചംഗ കൗണ്‍സിലില്‍ അമേരിക്ക ഉള്‍പ്പടെയുള്ള പതിനൊന്ന് രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു.

യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല. യുക്രെയിനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും, റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതുമായിരുന്നു പ്രമേയം.
പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്ന് ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി വ്യക്തമാക്കി. അമേരിക്കയാണ് വിഷയം സുരക്ഷാ കൗണ്‍സിലില്‍ കൊണ്ടുവന്നത്. യുഎന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.

Related Articles

Check Also
Close
Back to top button