India

വാക്‌സിന് എടുത്താൽ ഒരു ഗ്രാം സ്വർണ്ണം സമ്മാനം

“Manju”

ചെന്നൈ: ജനങ്ങൾ വാക്‌സിന് സ്വീകരിക്കാൻ വേണ്ടി എന്തും സമ്മാനമായി നൽകാൻ തയ്യാറായി ഇരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. അരി വാഷിങ് മെഷിൻ ഗ്രൈൻഡറുകൾ എന്നിങ്ങനെ നിരവധി ആകർഷണമായ സമ്മാനങ്ങളായിരുന്നു മുമ്പ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇനി വാക്‌സിന് സ്വീകരിച്ചാൽ ഒരു ഗ്രാം സ്വർണ്ണം വരെയാണ് സമ്മാനമായി കിട്ടാൻ പോകുന്നത്. കന്യാകുമാരിയിലാണ് സംഭവം. വാക്‌സിന് സ്വീകരിച്ച 22 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെയാണ് ഒരു ഗ്രാം സ്വർണ്ണ നാണയം സമ്മാനമായി നൽകുന്നത്. തേനി ജില്ലാ കളക്ടറായ എംവി മുരളീധരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കന്യാകുമാരിയിലെ 9 പഞ്ചായത്ത് യൂണിയനുകളിലും കോർപറേഷനിലും മെഗാ വാക്സിനേഷൻ ഡ്രൈവിൽ പങ്കെടുക്കുന്ന ആദ്യത്തെ ഡോസും രണ്ടാമത്തെ ഡോസും സ്വീകരിക്കുന്നവർക്കാണ് ഈ സമ്മാനങ്ങൾ നൽകുക. ഇതിനു പുറമേ ജില്ലാതലത്തിൽ രണ്ട് വിജയികളെ കൂടി തെരഞ്ഞെടുക്കും. ആദിവാസി ഗ്രാമത്തിൽ നിന്ന് ഒരു പെൺകുട്ടിയെ വാക്സിനെടുക്കാൻ കൊണ്ടുപോയ സംഭവവും അദ്ദേഹം വിവരിച്ചിരുന്നു. വാക്‌സിന് എടുത്തില്ലെങ്കിൽ വിജയിയുടെ സിനിമ കാണാൻ സാധിക്കില്ല എന്ന ഭയന്നാണ് വാക്‌സിന് ആ കുട്ടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മധുരൈയിൽ 500 ബൂത്തുകളായി 75,000 വാക്‌സിനുകൾ ലഭിച്ചതായും സിറ്റി ഹെൽത്ത് ഓഫീസർ ഡോ എസ് രാജ പറഞ്ഞു. എല്ലാവരും വാക്‌സിന് സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാനായി ആരോഗ്യ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി സർവേകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

Related Articles

Back to top button