LatestThiruvananthapuram

പ്ലസ്​ വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തേക്ക്​ നീളും

“Manju”

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് നീളും. ജൂണ്‍ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് സമാന രീതിയില്‍ ഫോക്കസ് ഏരിയ നിശ്ചയിച്ച്‌ പരീക്ഷ നടത്താനാണ് ശുപാര്‍ശയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വണ്‍ പരീക്ഷക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകള്‍ക്ക് മുമ്പ് എസ്.സി.ഇ.ആര്‍.ടി തയാറാക്കി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച്‌ 30ന് തുടങ്ങുന്ന പ്ലസ് ടു, വി.എച്ച്‌.എസ്.ഇ പരീക്ഷകള്‍ ഏപ്രില്‍ 22നും മാര്‍ച്ച്‌ 31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രില്‍ 29നുമാണ് അവസാനിക്കുന്നത്. അധ്യാപകര്‍ പരീക്ഷ ഡ്യൂട്ടിയിലാകുന്നതോടെ പ്ലസ് വണ്‍ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും.

നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസ് ബാച്ചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതല്‍ പൂര്‍ണതോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വന്ന നിര്‍ദേശം. മാര്‍ച്ച്‌ അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓണ്‍ലൈന്‍ ക്ലാസ് തുടര്‍ന്നും മേയില്‍ പാഠഭാഗം തീര്‍ക്കാനാണ് ശ്രമം. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂര്‍ത്തിയാക്കി ജൂണ്‍ അവസാനം പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് ആലോചന.

Related Articles

Back to top button