KeralaLatest

മോദി സർക്കാരിന്റെ വാർഷികത്തിൽ മലപ്പുറത്തെ ലക്ഷം വീടുകളിൽ മഹാ സമ്പർക്കവുമായി ബിജെപി

“Manju”

 

മലപ്പുറം: മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ രാജ്യവ്യാപകമായി നടക്കുന്ന മഹാസമ്പർക്ക പരിപാടിയിൽ മലപ്പുറം ജില്ലയിൽ ഒരു ലക്ഷം വീടുകളിൽ മഹാസമ്പർക്കം നടത്തും .താനൂരിൽ സീനിയർ ചേമ്പർ ദേശീയ ഭാരവാഹിയായ അജിത്ത് മേനോന് പ്രധാനമന്ത്രിയുടെ കത്ത് നൽകി ബിജെപി ജില്ലാ പ്രസിഡന്റ രവി മേലത്ത് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം അവസാനിക്കുന്ന 20നുള്ളിൽ ഒരു ലക്ഷം വീടുകളിൽ കോവിഡ് പശ്ചാത്തലത്തിൽ രണ്ട് പേരടങ്ങുന്ന സ്ക്വാഡായി സമ്പർക്കം നടത്തും .രണ്ടാംഘട്ടം 30 വരെയാണ് .

Related Articles

Back to top button